അബുദാബി ; ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനകരാറിനു പിന്നാലെയാണ് ആദ്യ യാത്രാവിമാനം അബുദാബിയിലെത്തിയത്.

ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണീ സുപ്രധാന നീക്കം. യുഎസ്–ഇസ്രയേലി പ്രതിനിധി സംഘവുമായാണ് ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്.

സൗദിഅറേബ്യയുടെവ്യോമമേഖലയിലൂടെയായിരുന്നു എൽവൈ 971 നമ്പർ വിമാനത്തിന്റെ യാത്ര. ഇതാദ്യമായാണു സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്നർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി. മേഖലകളിലെ പരസ്പര സഹകരണം സംബന്ധിച്ച് യുഎഇ സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്തും

വിമാനത്തിന്റെ കോക് പിറ്റിന്റെ ഭാഗത്ത് സമാധാനം എന്ന് അറബിക്, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളിൽ ആലേഖനം ചെയ്തിരുന്നു. സംഘം നാളെ ഉച്ചയ്ക്ക് ശേഷം ടെൽ അവീവിലേയ്ക്ക് മടങ്ങും

 

LEAVE A REPLY

Please enter your comment!
Please enter your name here