• ആലുവ : തേവക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 25 വർഷങ്ങൾക്ക് ശേഷം നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. എടത്തല പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് തേവക്കൽ സ്കൂൾ. എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അസ്‌ലഫ് പാറേക്കാടൻ അനുവദിച്ച വികസന ഫണ്ടിൽ നിന്നും ഒരു കോടി 5 ലക്ഷം രൂപ മുടക്കിയാണ് മൂന്നുനില കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 6 സ്മാർട്ട് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും വിദ്യാർത്ഥിനി സൗഹൃദ ശുചിമുറികളുമാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്. വികസനകാര്യങ്ങളിൽ വർഷങ്ങളായി സ്കൂൾ നേരിടുന്ന അവഗണനയ്ക്ക് ഇതൊരു പരിഹാരമാണ്. ഇതുകൂടാതെ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണിയും സ്കൂളിൽ പുരോഗമിക്കുന്നുണ്ട്. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(4/8/2020) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് പി.ടി.എ പ്രസിഡന്റ് അശോകൻ മുക്കോട്ടിലും സ്കൂൾ പ്രിൻസിപ്പാൾ എം.ആർ അഭിലാഷും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here