തൃശൂർ: ക്ഷേത്രത്തിന് മുന്നിൽ കൂട്ടം കൂടിയിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത എസ് ഐ യുടെ കോളറിന് പിടിച്ച്  വൺ മാൻ ഷോ നടത്തിയ തൃശൂർ ഇൻഫർമേഷൻ ഓഫീസറെ കൊച്ചിക്ക് തട്ടി. ആലുവക്കാരനായ പ്രതിക്ക് ഇത് ഫലത്തിൽ സൗകര്യമാകുകയും ചെയ്തു. 
 
ആലുവ ദേശം പാറയിൽ വീട്ടിൽ ബി. സേതുരാജ്, സഹായി കോഴിക്കോട് വടകര ഗ്രാൻഡ്‌മ ബിജു കുഞ്ഞികൃഷ്ണൻ, തൃശൂർ ഓളേരി കൊയപ്പറമ്പത്ത് അനൂപ് വേണു, തൃശൂർ അത്താണി നമ്പ്രത്ത് വീട്ടിൽ കൃഷ്ണപ്രസാദ് എന്നിവർക്കെതിരെ തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് ഐ ആയ സി വി ബിബിൻ ആണ് പരാതി നൽകിയത്.
 
കഴിഞ്ഞ 5 ന് 2.15 മണിക്ക് തൃശൂർ സ്വരാജ് റൗണ്ടിലെ നടുവിലാൽ ജംഗ്ഷനിലുള്ള ഗണപതി ക്ഷേത്രസമീപം കൂട്ടം കൂടി നിന്ന് മദ്യപിച്ചതായാണ് കേസ്. ആൽത്തറയിലിരുന്ന ഇവരെ മാറ്റാൻ ശ്രമിച്ചപ്പോൾ ഒന്നാം പ്രതി  എസ് ഐ യുടെ തോളിൽ പിടിച്ച് തള്ളിയെന്നും എഫ് ഐ ആറിൽ പറയുന്നു. ഇതിലും മോശമായി ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
 
ഇവർക്കെതിരെ കോ വിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് പ്രധാന കേസ്. കൃത്യനിർവ്വഹണം തടഞ്ഞ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ് ഐ ആർ നമ്പർ: 3442. തിയതി: 05/09/2020.
 
ഇതോടെ പി ആർ ഡി വകുപ്പ് നാണംകെട്ടതോടെയാണ് ഓഫീസറെ കെട്ടുകെട്ടിക്കാൻ തീരുമാനിച്ചത്. ദൂരെ ജില്ലകളിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും  
ബി. സേതുരാജിൻെറ സ്വാധീനം കൊണ്ട് എറണാകുളം വാങ്ങിയെടുക്കുകയായിരുന്നു.തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന സേതു മുൻ ചാലക്കുടി എം.പി. ഇന്നസെൻറിന്റെ പി എ ആയും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാം വട്ടം മത്സരിച്ച ഇന്നസെൻ്റ് തോറ്ററതോടെയാണ് പി ആർ ഡി വകുപ്പിൽ തൃശൂര് വന്നത്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here