തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ജില്ലയിൽ ഇതുവരെ 6,235 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4265 രോഗമുക്തരായി. 11,099 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 181 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച 1865 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2248 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,07,360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്