ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിലാണ് സംസ്ഥാനങ്ങളുടെ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

കൊറോണ വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിലെയും മുഖ്യമന്ത്രിമാരെയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വളിപ്പിച്ചത്. ഇവർക്കൊപ്പം സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും പങ്കെടുത്തിരുന്നു.

നിലവിൽ ഏഴ് സംസ്ഥാനങ്ങളിലുള്ള 60 ജില്ലകളെക്കുറിച്ച് ഓർത്ത് മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 700 ലധികം ജില്ലകൾ ഉണ്ട്. എന്നാൽ കേവലം 60 ജില്ലകളിലെ ചിലയിടങ്ങളിൽ മാത്രമാണ് രോഗവ്യാപനം രൂക്ഷമായുള്ളത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ജില്ലാ/ ബ്ലോക്ക് തലത്തിൽ ആശയവിനിമയം നടത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണം. ഇതിന് പുറമേ നിരീക്ഷണം, കണ്ടെത്തൽ, സന്ദേശം അയക്കൽ എന്നിവയും ശ്രദ്ധിക്കണം. കൊറോണ പരിശോധന നടത്തിയവർ്ക്ക് കൃത്യമായി സന്ദേശം അയക്കണം. ഇത് വ്യാജ പ്രചാരണം തടയാൻ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here