തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.

ബിനീഷിന്റെ ആസ്ഥികൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ബിനീഷിൻ്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഈ മാസം ഒൻപതിന് ബിനീഷിനെ എൻഫോഴ്സ്മെൻ്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എൻഫോഴ്സ്മെൻ്റ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് കർണാടക മയക്കുമരുന്ന് കേസിലെ പ്രതികളും സ്വർണക്കടത്ത് കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെളിവ് ലഭിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മിൽ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here