മലയാറ്റൂർപാറമട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രഞ്ജിത്തും അജേഷും.

ആലുവ:മലയാറ്റൂർ ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. പാറമടയുടെ മാനേജരിൽ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത് (32), സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടിൽ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടയ്ക്കു സമീപമുള്ള വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഡി.വൈ.എസ്.പി: കെ. ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡി.ഐ.ജി.: എസ്.കാളിരാജ് മഹേഷ് കുമാർ, എസ്.പി. കെ. കാർത്തിക് എന്നിവർ പാറമടയും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി. പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പാറമടകളിൽ പരിശോധന തുടരുകയാണ്.

കാലടി എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ജോണി കെ.പി., എ.എസ്.ഐമാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ. മാരായ മനോജ്, മാഹിൻ ഷാ എന്നിവരാണ് പ്രതികളെ പിടിക്കാൻ പോലീസ് ടീമിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here