തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അപാകതയെന്ന് ആരോപണം. സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ വാസന്തി  അവലംബിത തിരക്കഥയാണെന്നാണ് കണ്ടെത്തൽ. നിയമാവലിയെ കാറ്റിൽ പറത്തിയാണ് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിർണയത്തിന് ചിത്രത്തെ ഉൾപ്പെടുത്തിയതെന്നും ആക്ഷേപം.

ഇന്ദിരാ പാർത്ഥ സാരഥി രചിച്ച പ്രശസ്ത തമിഴ് നാടകമായ പോർവൈ പോർത്തിയ ഉടൽകളിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് വാസന്തിയുടെ തിരക്കഥ രചിച്ചതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ റഹ്മാൻ ബ്രദേഴ്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്

ചലച്ചിത്ര അക്കാദമി നിയമാവലി അനുസരിച്ച് ചിത്രം സംബന്ധിച്ച് നിർമ്മാതാക്കൾ തന്നെ സത്യവാങ്മൂലം നൽകേണ്ടതാണ്. ഇതിന് മേൽ സൂക്ഷ്മ പരിശോധന നടത്തേണ്ട ഉത്തരവാദിത്തം സംവിധായകൻ കമൽ ചെയർമാനായ ചലച്ചിത്ര അക്കാദമിയ്ക്കാണ്. എന്നാൽ ഇക്കാര്യത്തിൽ അനാസ്ഥ ഉണ്ടായി എന്ന ആരോപണമാണ് ഉയരുന്നത്.

മറ്റൊരു കൃതിയെ ഉപജീവിച്ച് രചിക്കുന്ന  തിരക്കഥയെ സ്വതന്ത്ര തിരക്കഥയായി പരിഗണിക്കാനാകില്ലെന്നിരിക്കെയാണ് ഇത്തരത്തിൽ രചിച്ച റഹ്മാൻ ബ്രദേഴ്‌സിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകിയതിനെതിരെ ചലചിത്ര അക്കാദമി നിയമങ്ങൾ കാറ്റിൽ പറത്തി എന്നപുതിയ വിവാദങ്ങൾ ഉയർന്നിനിരിക്കു ന്നത്

LEAVE A REPLY

Please enter your comment!
Please enter your name here