35.8 C
Kerala
Thursday, March 28, 2024
Home Local News Pathanamthitta ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഏഴ് കോടി പിടികൂടി

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഏഴ് കോടി പിടികൂടി

3
0
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു.
ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ​വ​ൻ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഏ​ഴ് കോ​ടി രൂ​പ​കൂ​ടി പി​ടി​കൂ​ടി.ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ തി​രു​വ​ല്ല യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോം​പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റേ​താ​ണ് കാ​ർ. ഇ​തോ​ടെ ര​ണ്ട് ദി​വ​സം ന​ട​ന്ന റെ​യ്ഡി​ൽ ആ​കെ പ​തി​നാ​ല​ര​ക്കോ​ടി രൂ​പ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ദേ​ശ സ​ഹാ​യം ബി​ലീ​വേ​ഴ്സ ച​ർ​ച്ചി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ വി​നി​യോ​ഗ​ത്തി​ൽ വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ച​താ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി.
ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ വി​ദേ​ശ​ത്തു​നി​ന്ന് സ​ഹാ​യം സ്വീ​ക​രി​ക്കു​ക​യും എ​ന്നാ​ൽ ആ ​പ​ണ​ത്തി​ന്‍റെ മു​ഖ്യ​പ​ങ്കും സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ൾ സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

വി​ദേ​ശ​ത്തു​നി​ന്ന് പ്ര​വ​ഹി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് പ​ണം റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും വി​നി​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച 6000 കോ​ടി രൂ​പ​യു​ടെ വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഇ​വ​രു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special