ശബരിമല :    41 ദിനം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച്.സന്നിധാനത്ത് തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ മണ്ഡലപൂജ ചടങ്ങുകൾ നടന്നു. 11.40നും 12.20 ഇടയിലാണ് അയ്യപ്പന് തങ്കഅങ്കി ചർത്തിയുള്ള മണ്ഡലപൂജ നടന്നത്. ശതകലശാഭിഷേകവും കളഭാഭിഷേകവും നേദ്യവും നടത്തി ദീപാരാധനയ്ക്ക് ശേഷം ഒരുമണിയോടെ നട അടച്ചു. മണ്ഡലപൂജാ സമയത്ത് തീർത്ഥാടകർക്ക് ദർശനം ഉണ്ടായിരുന്നില്ല.

വൈകിട്ട് ദീപാരാധനയ്ക്കും ഹരിവരാസനത്തിനും ശേഷം അടയ്ക്കുന്ന നട ഡിസംബർ 30ന് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും തുറക്കും. 31 മുതലാണ് തീർത്ഥാടകർക്ക് പ്രവേശനം. ഇന്നലെയാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് മണ്ഡലപൂജ ഉത്സവം നടന്നത്. നാളെ മുതൽ ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കടക്കം ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here