വേങ്ങര ഊരകം പുല്ലഞ്ചാലിലെ കാരാട് അരുൺ കുമാറിനെ ഇപ്പോൾ മലയാളികൾക്ക് അറിയാം. മണ്ണിന്റെ മണമറിഞ്ഞ കർഷകൻ. അരുണിനോട് കൃഷി ചെയ്യാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ അവന്റെ ഉത്തരം മനസ് എന്നാകും. സ്ഥലവും വിത്തുമെല്ലാം മനസുണ്ടെങ്കിൽ എത്തിച്ചേരുമെന്നാണ് അരുൺ പറയുന്നത്. മനസുണ്ടെങ്കിൽ വളരെ ഈസിയായി കൃഷി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചു കാണിക്കുക ആണ് ഈ 52 കാരനായ ഭിന്നശേഷിക്കാരൻ.

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല. പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ. ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.

അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ ചെയ്യുന്നത്. രാവിലെ തന്നെ മണ്ണിലേക്കിറങ്ങും. അരുണിനെ സഹായിക്കാൻ ബന്ധുക്കളുമുണ്ടാകും. ഇവർ കൃഷിയിലും അരുണിനെ സഹായിക്കും. ഇതാണ് യഥാർത്ഥ കർഷകൻ. ഡൽഹിയിൽ നടക്കുന്ന കർഷക മുഖം മൂടി അണിഞ്ഞ ഇടനിലക്കാരുടെ പ്രക്ഷോഭത്തിനു പിന്തുണ നൽകുന്ന കേരളത്തിലെ വ്യാജ കർഷകർ ഇതൊന്നു കാണൂ.

.

LEAVE A REPLY

Please enter your comment!
Please enter your name here