പന്തളം എല്ലാ അർത്ഥത്തിലും ഇനി വനിത നവോത്ഥാനത്തിന്റെ കേരള മോഡൽ . വനിതകൾ ഭരിക്കുന്ന പന്തളത്ത് ആദ്യമായി വനിത പ്രിൻസിപ്പൽഎസ്.ഐയുംചുമതലയേറ്റു. .തിരുവല്ലയിലും, കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവു തെളിയിച്ച മഞ്ജു.വി.നായരാണ് ഇൻസ്പെക്ടർ ആയിചുമതലയേറ്റത്
ഇതിനു മുൻപ് മഞ്ജു നഗരസഭയിലും, റെയിൽവേയിലും, പബ്ലിക് റിലേഷൻസ് വകുപ്പിലും ജോലി ചെയ്തിരുന്നു. 2 വർഷം മുമ്പാണു പോലീസ് സേനയിൽ ചേർന്നത്. പന്തളം നഗരസഭ, പന്തളം ബ്ളോക്ക് പഞ്ചായത്ത്, കുളനട ഗ്രാമപഞ്ചായത്ത് എന്നിവ നയിക്കുന്നതും വനിതകളാണ്.
പന്തളം നഗരസഭയിലെ ഭൂരിപക്ഷം കൗൺസിലർമാരും വനിതകൾ തന്നെ ആണ്. അക്കൂട്ടത്തിൽ പന്തളത്തെ ക്രമസമാധാനത്തിനും സ്ത്രീ സുരക്ഷയ്ക്കും ഒരു വനിതാ എസ്.ഐ കൂടി ചുമതയേറ്റിരിക്കുകയാണ്