ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാകും. രാജസ്ഥാൻ റോയൽസ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാൻ റോയൽസ് പ്രതികരിച്ചു.

ടീം ഇന്ത്യയിൽ പുതുമുഖമാണെങ്കിലും രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനെ സഞ്ജു നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറെ സീസണുകളായി രാജസ്ഥാൻ റോയൽസിന്റെ താരമാണ്. ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here