കൊച്ചി: മാധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡി’ന് മനോരമ ന്യൂസ് പറവൂർ ലേഖകൻ കെ.ഒ. ബാബുക്കുട്ടൻ അർഹനായി.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ വീഡിയോ ദൃശ്യം സഹിതമുള്ള വാർത്തയാണ് അവാർഡിനർഹനാക്കിയതെന്ന് അവാർഡ് നിർണയ സമിതി ചൂണ്ടികാട്ടി. 15 വർഷത്തിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ബാബുക്കുട്ടൻ പറവൂർ പ്രസ്സ് ക്ലബ്ബിന്റെ മുൻ സെക്രട്ടറിയാണ്. നിലവിൽ ആലങ്ങാട് പ്രസ്സ് ക്ലബ് അംഗം, തേലത്തുരുത്ത് ചിന്താ തിയേറ്റേഴ്‌സ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. തേലത്തുരുത്ത് കുറ്റിക്കാട്ടുപള്ളം സ്വദേശിയാണ്. ഭാര്യ: സ്മിത. മക്കൾ: ആരോമൽ, ആർച്ച.

ഫെബ്രുവരി എട്ടിന് സുനീഷ് കോട്ടപ്പുറത്തിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ അവാർഡ് സമ്മാനിക്കും.

രണ്ടാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡി’ന് തിരഞ്ഞെടുക്കപ്പെട്ട
കെ.ഒ. ബാബുക്കുട്ടൻ

LEAVE A REPLY

Please enter your comment!
Please enter your name here