തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19 ന് ആരംഭിക്കും. രാവിലെ 9.45 ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.

ക്ഷേത്ര ട്രസ്റ്റിന്റെ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം മലയാള സിനിമ നടൻ നെടുമുടി വേണുവിന് നൽകും. ഉത്സവത്തിന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം  നിർവ്വഹിക്കും’

കൊറോണയുടെ പശ്ചാത്തലത്തിൽ പൊങ്കാല ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും പൂജകൾ നടത്തുക

ഫെബ്രുവരി 27 നാണ് ആറ്റുകാൽ പൊങ്കാല. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും പൊങ്കാല സമർപ്പണം ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും. ഭക്തർക്ക് അവരവരുടെ വീടുകളിൽ പൊങ്കാല ഇടാനാണ് അനുമതി നൽകിയിരിക്കുന്നത്. പൊങ്കാല നേദിക്കാൻ ക്ഷേത്രത്തിൽ നിന്നും ശാന്തിമാരും ഉണ്ടാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here