പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും തീപിടുത്തം. രാവിലെ തീപിടുത്തമുണ്ടായ നൂർജഹാൻ ഹോട്ടലിന്റെ എതിർവശത്തെ സാംസങ് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന അപകട സ്ഥലത്തെത്തി തീ അണച്ചു. ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഡിയം ബസ്റ്റാന്റ് റോഡിലെ ഹോട്ടൽ നൂർജഹാനിൽ തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടായിരുന്നു അപകട കാരണം. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ ആദ്യം ഉയർന്നത്. തീ കൂടുതൽ ആളിപ്പടരുന്നതിന് മുൻപ് ജീവനക്കാരും ഹോട്ടലിലുണ്ടായിരുന്നവരും പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ഹോട്ടലിന് മുൻവശമുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിലേക്കും തീ പടർന്നിരുന്നു. അരമണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. എക്‌സ്‌ഹോസ്റ്റ് ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്‌നിശമനസേനയുടെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ഞെട്ടൽ പ്രദേശവാസികളുടെ മനസിൽ നിന്നും മായുന്നതിന് മുൻപേയാണ് മറ്റൊരു തീപിടുത്തം കൂടി ഉണ്ടായിരിക്കുന്നത്.

രാവിലെ ഹോട്ടൽ നൂർജഹാനിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ സാംസങ് ഷോറും അടച്ചിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴസും പൊലീസും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here