പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം. സ്റ്റേഡിയം ബസ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീപടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഓടി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് വരുകയാണ്. തിരക്കൊഴിവാക്കാൻ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here