kochi mayor m anilkumar @ kochi parliament

ചെല്ലാനം മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠനവിധേയമാക്കി

കൊച്ചി മേയർ എം അനിൽ കുമാർ കൊച്ചി പാർലമെന്റ് സെമിനാർ ഉദ്‌ഘാടനം ചെയ്തു.

കൊച്ചി: വികസന സാധ്യതകൾ മുൻനിർത്തി ചരിത്ര പ്രാധാന്യമുള്ള കൊച്ചിയെ പൈതൃക, പുഷ്‌പ നഗരിയാക്കാൻ അടിയന്തിര നടപടികൾ വേണമെന്നാവശ്യവുമായി കൊച്ചി പാർലമെൻറ്. നാഷണൽ ഓപ്പൺ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വികസന സാധ്യതകളെക്കുറിച്ച് നടന്ന ഏകദിന സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്.

കൊച്ചി മേയർ എം അനിൽ കുമാർ കൊച്ചി പാർലമെന്റ് സെമിനാർ ഉദ്‌ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, മുൻ എംഎൽഎ ഡൊമിനിക് പ്രെസൻറ്റേഷൻ, മുൻ ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാൽ, മോട്ടോർ വകുപ്പ് സ്പെഷ്യൽ ഓഫീസർ ഷാജി മാധവൻ, മുൻ കൗൺസിലർ ശ്യാമള പ്രഭു, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻറ് ബോബൻ ബി കിഴക്കേത്തറ, കെ ജെ ആൻ്റണി, അഡ്വ. കെ ആർ പ്രേംകുമാർ, രാമപടിയാർ, ഷിജി റോയ്, കൊച്ചി പ്രസ് ക്ലബ് പ്രസിഡൻറ് എം എം സലിം,കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുത്തു.

സെമിനാറിൽ ടൂറിസം , കുടിവെള്ളം, തീരസംരക്ഷണം ,പാർപ്പിടം ,നഗര വികസനം തുടങ്ങി 13 ഓളം വിഷയാനുബന്ധ ചർച്ചകളാണ് നടന്നത്. കൊച്ചിയുടെ വികസനത്തിൽ യഥാർത്ഥ കൊച്ചിയെ പശ്ചിമ കൊച്ചിയെന്നും ഫോർട്ട് കൊച്ചിയെന്നും മുദ്രകുത്തി മാറ്റി നിർത്തിയിരിക്കുകയാണെന്ന് സെമിനാർ വിലയിരുത്തി. ചെല്ലാനം മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠനവിധേയമാക്കി തയാറാക്കിയ സമഗ്ര റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടു.

നാഷണൽ ഫോറം സംസ്ഥാന പ്രസിഡണ്ട് ജി.പി.ശിവൻ മോഡറേറ്ററായി. ജില്ല പ്രസിഡൻറ് അഡ്വ. ആൻ്റണി കൂരീത്തറ അധ്യക്ഷനായി.സെമിനാർ വിഷയസംഗ്രഹം നിയമസഭ ,നഗരസഭ ,പഞ്ചായത്ത് ഭരണസമിതികൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ജി.പി.ശിവൻ അറിയിച്ചു. തീരദേശ, തുറമുഖ, ടൂറിസ നഗരിയായ കൊച്ചി യുടെ വികസനകാഴ്ചപ്പാടുമായാണ് സെമിനാറെന്നും അടുത്ത ഘട്ടമായി നാഷണൽ ഓപ്പൺ ഫോറം മുന്നിട്ട് കൊച്ചിയെ പുഷ്‍പ നഗരിയാക്കുമെന്നും ജിപി ശിവൻ അറിയിച്ചു. നഗരസഭാംഗങ്ങൾ , മുന്നണി ഭാരവാഹികൾ, രാഷ്ട്രീയ നേതാക്കൾ ,സാമൂഹ്യ സാംസ്ക്കാരിക കായിക സംഘടനാ ഭാരവാഹികൾ, ഫോറം ഭാരവാഹികൾ തുടങ്ങിയവർ സെമിനാറിൽ സജീവമായി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here