ആലുവ : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിവർത്തന പഠനകേന്ദ്രം, മലയാള വിഭാഗം, നൊച്ചിമ സേവന ലൈബ്രറി & റീഡിംഗ് റൂം എന്നിവയുടെ നേതൃത്വത്തിൽ ‘മലയാള സിനിമയിലെ പൊളിച്ചെഴുത്തുകൾ’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. 2020ലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ‘വാസന്തി’യുടെ സംവിധായകൻ ഷിനോസ് റഹ്മാൻ (റഹ്മാൻ ബ്രദേഴ്സ് ) പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം പ്രൊഫസറും വിവർത്തന വിഭാഗ കോർഡിനേറ്ററുമായ ഡോ. കെ ആർ സജിത അദ്ധ്യക്ഷയായി. സേവന ലൈബ്രറി സെക്രട്ടറി അഡ്വ. ഒ കെ ഷംസുദീൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സി ജെ സുധി, തിരക്കഥാകൃത്ത് നൗഫൽ ബ്ലാത്തൂർ, കവി ടിനോ തോമസ്, നാടകപ്രവർത്തകയും അഭിനേത്രിയുമായ കബനി, സംസ്ഥന ചലച്ചിത്ര ഫെല്ലോഷിപ്പ് ജേതാവ് അനുശ്രീ ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ വെബിനാർ അവതരിപ്പിച്ചു. നിരൂപകനും അധ്യാപകനുമായ എം വി ലികേഷ് മോഡറേറ്ററായി. സർവ്വകലാശാല അദ്ധ്യാപകരായ ഡോ. വത്സലൻ വാതുശ്ശേരി, ഡോ. കെ എം ഷീബ, ഡോ. പ്രിയലേഖ, ഡോ. നിനിത കണിച്ചേരി, ഡോ. സൗമ്യ, ഡോ. പ്രസീത മഹേഷ്, തരുൺ കുര്യൻ അലക്സ്, ഗവേഷക വിദ്യാർത്ഥി എ എ സഹദ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഷാജി, സേവന ലൈബ്രറി പ്രസിഡന്റ് പി സി ഉണ്ണി, എസ് എ എം കമാൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മന്ത്രയ്ക്കൽ, എടത്തല ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു പള്ളിക്കുടി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here