തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.

 

അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിഎച്ച്ആർഎം നേതാവ് സലീന പ്രക്കാനം, സാമൂഹിക പ്രവർത്തക ബിന്ദു കമലൻ, എന്നിവരും തല മുണ്ഡനം ചെയ്തു. എംപി രമ്യാ ഹരിദാസ്, മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇളയപെൺകുട്ടിയുടെ നാലാം ചരമവാർഷിക ദിനത്തിൽ എറണാകുളത്ത് 100 പേർ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here