കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. കാസർകോഡ് സ്വദേശി ഇബ്രാഹിമിന്റെ പക്കൽ നിന്നാണ് കറൻസി പിടിച്ചെടുത്ത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

വിദേശ കറൻസി ഇയാൾ രഹസ്യമായി ഷാർജയിലേയ്ക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. യൂറോ, യുഎഇ ദിർഹം, സൗദി റിയാൽ എന്നിവയാണ് ഇബ്രാഹിമിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here