തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്പീ​ക്ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ്പീ​ക്ക​ർ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഫേസ്ബുക്കിലൂടെ സ്പീ​ക്ക​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട​താ​ണെ​ന്നും സ്പീ​ക്ക​ർ അ​റി​യി​ച്ചു.

ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ സ്പീ​ക്ക​റെ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്പീ​ക്ക​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന​താ​യാ​ണ് വി​വ​രം.

വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here