ബാംഗ്ലൂർ:കോവിഡ് ബാധയെ തുടർന്ന് മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ (40) അന്തരിച്ചു. രാവിലെ ബാംഗ്ലൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അനുപമയ്‌ക്ക് കോവിഡ് ബാധിച്ചത്. ഇതേ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അനുപമ. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

കർണാടകയിൽ നിന്നുള്ള ആദ്യത്തെ വനിതാ അന്താരാഷ്ട്ര ഹോക്കി അമ്പയറാണ് അനുപമ പഞ്ചിമൺഡ. ഹോക്കി താരമായിരുന്ന അനുപമ പിന്നീട് അമ്പറായി എത്തുകയായിരുന്നു. നേരത്തെ ദേശീയതലത്തിൽ കളിച്ചിരുന്ന താരം 2005ൽ സാന്റിയാഗോയിൽ നടന്ന വനിതാ ബിഡിഒ ജൂനിയർ ലോകകപ്പ്, 2013 ൽ ഡൽഹിയിൽ നടന്ന വനിതാ ഹീറോ ഹോക്കി വേൾഡ് ലീഗ് റൗണ്ട്, ഏഷ്യ കപ്പ് എന്നീ ടൂർണമെന്റുകളിലെ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here