ആലപ്പുഴ:ജി സുധാകരൻ്റെ തട്ടകമായ അമ്പലപ്പുഴയിലടക്കം സിപിഎമ്മിൽ നിന്ന് തന്നെ സുധാകരന് എതിർപ്പ് ശക്തമായ പശ്ചാത്തലത്തിലാണ് പ്രാദേശിക ബിജെപിയിലെ പ്രമുഖ നേതാവായ എൽ പി ജയചന്ദ്രൻ ശിവക്ഷേത്രത്തിൽ സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയത്.2016ലെ തെരഞ്ഞെടുപ്പിൽ സുധാകരനെതിരെ മത്സരിച്ച എൻഡിഎ സ്ഥാനാർത്ഥിയാണ് ജയചന്ദ്രൻ

 

 

മുമ്പ് വിഎസ് അച്യുതാനന്ദൻ പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ വിഎസിന് വേണ്ടിയും വഴിപാട് നടത്തിയിരുന്നതായി ജയചന്ദ്രൻ പറയുന്നു. അമ്പലപ്പുഴയിൽ രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന സുധാകരൻ വികസനത്തിലും രാഷ്ട്രീയം നോക്കാറില്ലെന്നും അതാകാം സിപിഎമ്മിനുള്ളിലെ ശത്രുതക്ക് കാരണമെന്നും ജയചന്ദ്രൻ പറയു ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here