ന്യൂഡൽഹി : റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി ഇന്ത്യയിൽ എത്തി. വൈകീട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് ആദ്യ ബാച്ചിൽ ഉള്ളത്.

നിലവിൽ വാക്‌സിന്റെ പരീക്ഷണങ്ങൾ വിദേശരാജ്യങ്ങളിൽ പൂർത്തിയായിട്ടുണ്ട്. വാക്‌സിൻ 97 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്‌നിക് v വീണ്ടും പരീക്ഷിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ വാക്‌സിൻ വേഗത്തിൽ തന്നെ വിപണിയിൽ ലഭ്യമാക്കും.

രാജ്യത്ത് ശനിയാഴ്ച മുതൽ 18 വയസ്സിന് മുകളിലുളള എല്ലാവർക്കും വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്പുട്‌നിക് v വാക്‌സിൻ ഡോസുകൾ എത്തിയത് ആശ്വാസകരമാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്പുട്‌നിക് v വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here