കോയമ്പത്തൂർ സൗത്തിൽ മക്കൾ നീതം മയ്യം നേതാവും നടനുമായ കമൽ ഹാസൻ തോറ്റു . മഹിള മോർച്ച ദേശീയ അധ്യക്ഷയും , ബിജെപി സ്ഥാനാർത്ഥിയുമായ വാനതി ശ്രീനിവാസൻ 1500 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയമുറപ്പിച്ചത്. വാനതിയുടെ കന്നി മത്സരമാണിത് .

വോട്ടർമാർക്ക് നന്ദി അറിയിച്ച് വാനതി ട്വീറ്റ് ചെയ്തിരുന്നു ‘ ഞങ്ങൾ വിജയിച്ചു! നിങ്ങളുടെ പിന്തുണയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഞാൻ എന്റെ വോട്ടർമാരെ, എന്റെ നേതാക്കളെ , പ്രധാനമന്ത്രിയെ വണങ്ങുന്നു‘ ഇത്തരത്തിലായിരുന്നു വാനതിയുടെ ട്വീറ്റ്.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടായിരുന്നു കമലഹാസൻ ഇത്തവണ മത്സരിച്ചത് . കോൺഗ്രസ് സ്ഥാനാർത്ഥി മയൂര ജയകുമാറായിരുന്നു .വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ കമലഹാസൻ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു . പിന്നീട് മയൂരയും ലീഡ് ഉയർത്തി . എന്നാൽ ഫോട്ടോ ഫിനിഷിൽ വിജയം വാനതി ഉറപ്പിക്കുകയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here