ന്യൂഡൽഹി: കൊറോണ പ്രതിരോധ . അവശ്യസാധനങ്ങളും പ്രതിരോധ ഉപകരങ്ങളുമായി ഫ്രാൻസിൽ നിന്നുള്ള രണ്ടാം ഘട്ട വിമാനം  രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തി.

എട്ട് ഓക്‌സിജൻ ജനറേറ്ററുകൾ, 28 വെന്റിലേറ്ററുകൾ, 200 ഇലട്രിക് സിറിഞ്ച് പമ്പുകൾ,28 ട്യൂബുകൾ, 500 ആന്റി ബാക്ടീരിയൽ ഫിൽട്ടറുകൾ, 500 പേഷ്യന്റ് സർക്യൂട്ടുകൾ എന്നിവയടക്കം 28 ടൺ സാധനങ്ങളാണ് എത്തിയത്.

എട്ടുവർഷം വരെ മികച്ച പ്രവർത്തനക്ഷമതയുള്ള നോവെയർ പ്രീമിയം എന്ന ഓക്‌സിജൻ ജനറേറ്ററുകളാണ് എത്തിച്ചിരിക്കുന്നത്. ഒരു ജനറേറ്ററിന് 250 കിടക്കകൾക്ക് ഇരുപത്തിനാലുമണിക്കൂറും പ്രാണവായു എത്തിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here