കളമശ്ശേരി:പണം ലഭിക്കാത്തതിനെ തുടർന്ന് എടിഎമ്മിന് തീയിട്ട യുവാവ് പിടിയിൽ . പ​ന​ച്ചി​പ്പാ​റ ക​ല്ലാ​ടി​യി​ൽ സു​ബി​ൻ സു​കു​മാ​ര​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും, മൂ​ക്കി​ലും കൈയ്​ക്കും പൊള്ളലേറ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഞായറാഴ്ച്ച വൈ​കിട്ട്​ കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ എടിഎമ്മിനാണ് സു​ബി​ൻ പെട്രോൾ ഒഴിച്ച് തീയിട്ടത്. രാ​ത്രി എ​ട്ട​ര​യോ​ടെ കൗ​ണ്ട​റി​ന​ക​ത്തു​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് ക്യാമ്പസി​ലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തിന്റെ ശ്ര​ദ്ധ​യി​ൽ​പ്പെടു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്. ഉ​ട​ൻ ജീ​വ​ന​ക്കാ​രും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ർ​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

എസ്ബിഐയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് തീയിട്ടതെന്നാണ് സംശയം.കുപ്പിയിൽ പെട്രോളുമായാണ് യുവാവ് എടിഎം കൗണ്ടറിൽ എത്തിയത്. പിന്നീട് കാർഡ് എടുത്ത് മെഷീനിൽ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടർന്ന് എടിഎം മെഷീനിൽ കയ്യിൽ കരുതിയ പെട്രോൾ ഒഴിക്കുകയായിരുന്നു. തീ വേഗത്തിൽ പടർന്നു പിടിക്കുകയും ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here