കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ സംസ്ഥാന മന്ത്രിയും മുൻ എംപിയും എൻ.സി.പി നേതാവുമായ പി.സി ചാക്കോ അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. മുൻ എം.എൽ .എ മാർക്ക് ലഭിക്കുന്ന പെൻഷൻ ഇനത്തിൽ ട്രഷറിയിൽ നിക്ഷേപിച്ചിരുന്ന തുകയാണ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയായി നൽകിയത്. സംഭാവനയുടെ ചെക്ക് എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസിന് പി സി ചാക്കോ കൈമാറി.

#PCChacko #CMReliefFund #NCP

LEAVE A REPLY

Please enter your comment!
Please enter your name here