തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചെ​ന്ന് പ​രാ​തി. കൊ​ല്ല​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചെ​ന്ന് ബോ​റി​സ് പോ​ൾ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് കോ​വി​ഡ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച കാ​ര്യം ചി​ന്ത ഫേ​യ്സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. 45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

അ​തേ​സ​മ​യം കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here