പത്തനംതിട്ട..കോഴഞ്ചേരി  നാരങ്ങാനത്ത് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ  ഒരു വീട് പൂർണമായും തകർന്നു. നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് തകർന്നത്∙  ആളപായമുള്ളതായി റിപ്പോർട്ടില്ല. വീട്ടുകാരെല്ലാവരും സുരക്ഷിതരാണ്. രാത്രി 8 മണിയോടെയായിരുന്നു  സംഭവം.

മഴ മാറി നിന്ന സമയത്ത്  ഒരു മലയുടെ ഭാഗത്തെ പാറയും മണ്ണും അടർന്നു വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. വിശ്വനാഥനും ഭാര്യ വനജയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത് വെള്ളം കുത്തിയൊഴുകി വരുന്നതു കണ്ട് ഇരുവരും വീടുവിട്ട് ഓടി. പിന്നാലെ പാറയും മണ്ണും വന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു. സമീപത്തെ നാല് വീടുകളും അപകട ഭീഷണിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here