തിരുവനന്തപുരം: മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു.തിങ്കളാഴ്ചയാണ് മാതൃഭൂമി ന്യൂസ് മാനേജിങ് ഡയറക്ടര്‍ക്ക് ഉണ്ണി ബാലകൃഷ്ണന്‍ രാജിക്കത്ത് അയച്ചത്. ബുധനാഴ്ചയായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ മാതൃഭൂമിയിലെ അവസാന പ്രവൃത്തിദിനം. എന്തിന്റെ പേരിലാണ് രാജിയെന്ന് വ്യക്തമല്ല.

മാതൃഭൂമി ന്യൂസിന്റെ മോശം പ്രകടനമാണ് ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിആര്‍പി റേറ്റിങ്ങില്‍ മാതൃഭൂമി ന്യൂസ് മോശം പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിയിരുന്നത്.ടിആര്‍പി റേറ്റിങ്ങില്‍ മാത്യഭൂമിി ന്യൂസിൻ്റെരണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് ഉണ്ണി ബാലകൃഷ്ണൻ. . മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ചകളിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്.

ഉണ്ണിക്ക് പകരമായി മാതൃഭൂമിചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here