കൊച്ചി:കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായുള്ള പ്രത്യേക സ്പോട്ട് വാക്സിനേഷൻ തിങ്കളാഴ്ച (14/6/21) മുതൽ ആരംഭിക്കും.കോവാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവരും സ്പോട്ട് വാക്സിനേഷന് എത്തുന്ന സമയത്ത് വാക്സിൻ കേന്ദ്രത്തില്‍ ആധാര്‍ കാര്‍‍ഡ്, ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖ എന്നിവ ഹാജരാക്കണം.

ആദ്യ ഡോസ് സ്വീകരിക്കാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, അതിഥി തൊഴിലാളികൾ എന്നിവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ പഠന ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവർ, ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർ, പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും ഈ സ്പോട്ട് രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. വിദേശത്ത് പോകുന്നവരും ഹജ്ജിന് പോകുന്നവരും വാക്സിനേഷൻ സമയത്ത് ആധാർ കാർഡും യാത്ര രേഖകളും ഹാജരാക്കേണ്ടതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെയും ഇങ്ങനെയുള്ള സ്പോട്ട് വാക്സിനേഷനായി കൊണ്ട് വരാവുന്നതാണ്.

മേൽ വിഭാഗങ്ങളിൽ പെടുന്നവർ സ്പോട്ട് വാക്സിനേഷനായി പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായോ, ആരോഗ്യ കേന്ദ്രവുമായൊ ഫോണിൽ ബദ്ധപ്പെടേണ്ടതും, വാക്‌സിൻ ലഭ്യത അനുസരിച്ച് അവിടെ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വാക്സിൻ സ്വീകരിക്കേണ്ടതുമാണ്. ഉച്ചയ്ക്ക് 1 മണിക്ക് ശേഷമായിരിക്കും സ്പോട്ട് വാക്സിനേഷനുള്ള സൗകര്യം ഉണ്ടായിരിക്കുന്നത്.

ഇത് കൂടാതെ കിടപ്പ് രോഗികൾക്കും, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കും https://www.cowin.gov.in പോർട്ടലിലും https://covid19.kerala.gov.in/vaccine/ എന്ന കേരള ഗവൺമെൻറിൻ്റെ പോർട്ടലിലും രജിസ്റ്റർ ചെയ്ത് മുൻകൂട്ടി SMS ലഭിക്കുന്നതനുസരിച്ച് വാക്സിനേഷനായി എത്താവുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here