കോഴിക്കോട് : വടകരയിൽ ഗ്യാസ് ടാങ്കർ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ദേശീയ പാതയിൽ രാത്രി 8.30 യോടെയായിരുന്നു സംഭവം. ഫയർഫോഴ്സും ചോമ്പാല പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
മംഗലാപുരം പ്ലാന്റിൽ നിന്നും ഗ്യാസുമായി വരുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. കണ്ണൂക്കരയിൽവെച്ച് മറ്റൊരു ലോറിയുമായികൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടാങ്കർ മറിയുകയും ചെയ്തു.ഗ്യാസ് നിറച്ച ടാങ്കർ ആയതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്ത്മേഖലയിൽ വൈദ്യുതിബന്ധംനിർത്തിവെച്ചു.ഇതുവഴിയുള്ളവാഹനങ്ങൾവഴിതിരിച്ചുവിട്ടിട്ടുണ്ട്.
അപകടാവസ്ഥ നിലവിൽ ഇല്ലെന്നാണ് പ്രാഥമിക നിഗമനം എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി ഐഒസി യുടെ ചേളാരിയിൽ നിന്നുളള സംഘം എത്തും. നിലവിൽ വാതക ചോർച്ചയില്ല.