കൊച്ചി: ‘വെഡിംഗ്‌സ് ബൈ കാനണ്‍’ എന്ന പേരില്‍ കാനണ്‍ ഇന്ത്യ പുതിയൊരു പ്രചാരണം അവതരിപ്പിച്ചു. കാനണ്‍ ഉപയോക്താവായ മമ്മൂട്ടി പ്രചാരണം അനാച്ഛാദനം ചെയ്തു. കല്ല്യാണ ചിത്രങ്ങളോടുള്ള കാനണ്‍ ബ്രാന്‍ഡിന്റെ പ്രതിജ്ഞാബദ്ധതയാണ് പുതിയ ടിവി പരസ്യത്തിലൂടെ ശക്തിപ്പെടുന്നത്.
വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ നിര്‍ണായക പങ്ക് കാമ്പെയിന്‍ എടുത്തു കാണിക്കുന്നു. അത്തരം നിമിഷങ്ങളെ അതിന്റെ എല്ലാ മഹത്വത്തിലും പകര്‍ത്താന്‍ കാനണ്‍ വിവാഹ ഫോട്ടോഗ്രാഫര്‍മാരെയും ചലച്ചിത്ര നിര്‍മ്മാതാക്കളെയും ശാക്തീകരിക്കുന്നു.
ലോകമെമ്പാടുമുള്ള പ്രമുഖ ഫോട്ടോഗ്രാഫര്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറ്റവും പുതിയ കാനണ്‍ ഡിജിറ്റല്‍ ക്യാമറകളും ലെന്‍സുകളും ഉപയോഗിക്കുന്നു, അവ കൃത്യമായ ഒപ്റ്റിക്‌സ്, ഹൈ സ്പീഡ് പ്രോസസിംഗ്, മുന്തിയ എഎഫ് ട്രാക്കിംഗ് കഴിവുകള്‍, അവിശ്വസനീയമായ കുറഞ്ഞ ലൈറ്റ് പ്രകടനം എന്നിവയ്ക്ക് പ്രശംസ നേടിയതാണ്.
ഊര്‍ജ്ജസ്വലമായ സംസ്‌കാരങ്ങളുള്ള വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ, വിവാഹങ്ങള്‍ അതിന്റെ പ്രതീകമാണ്; ആഘോഷിക്കാനും പകര്‍ത്താനുമുള്ള നിമിഷങ്ങള്‍. കാനന്‍ ഇന്ത്യയില്‍, ജീവിതകാലം മുഴുവന്‍ അവരുടെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമാണ് ഞങ്ങളുടെ നിരന്തരമായ ശ്രമമെന്നും ക്യാമറകളുടെയും ലെന്‍സുകളുടെയും ആവാസവ്യവസ്ഥയെ അത്തരം പ്രത്യേക അവസരങ്ങളുടെ വിശദാംശങ്ങള്‍ പകര്‍ത്താനും വിവാഹ ആസൂത്രണത്തോടൊപ്പം ദമ്പതികളുടെ വിശ്വസ്ത പങ്കാളിയാകാനും ഒരുക്കിയിരിക്കുന്നുവെന്നും പ്രമുഖ ഇമേജിംഗ് ബ്രാന്‍ഡുകളിലൊന്ന് എന്ന നിലയില്‍ തങ്ങള്‍ വിവാഹ ഫോട്ടോഗ്രാഫി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉല്‍പ്പന്നങ്ങളും സാങ്കേതിക കണ്ടുപിടിത്തങ്ങളും കൊണ്ടുവരാന്‍ എല്ലായ്‌പ്പോഴും പരിശ്രമിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളെ അവരുടെ നാഴികക്കല്ലായ നിമിഷങ്ങള്‍ പകര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരെ ആനന്ദിപ്പിക്കുന്നത് വരും കാലങ്ങളിലും തുടരുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യാമസാക്കി പറഞ്ഞു.

ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ഹിറ്റ് മലയാളം ചിത്രങ്ങള്‍ ഒരുക്കിയ ജിസ്‌മോന്‍ ജോയാണ് സംവിധാനം. സംഗീതം ഒരുക്കിയിരിക്കുന്നത് ഫിലിംഫെയര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്.  കാനണ്‍ ഇയോസില്‍ പ്രഗല്‍ഭനും പ്രമുഖ സെലിബ്രിറ്റി ഫാഷന്‍  ഫോട്ടോഗ്രാഫറുമായ റെജി ഭാസ്‌ക്കറാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍

LEAVE A REPLY

Please enter your comment!
Please enter your name here