കൊച്ചി: പരിസ്ഥിതി സുസ്ഥിരതയിലേക്ക് വലിയൊരു കുതിച്ചുചാട്ടം നടത്തി, ഇന്ത്യയിലെ സയന്‍സ് അടിസ്ഥാനമാക്കിയുള്ള ആയുര്‍വേദത്തില്‍ പ്രമുഖരായ ഡാബര്‍ ഇന്ത്യ ലിമിറ്റഡ് മുന്‍നിര ആയുര്‍വേദ ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ ഡാബര്‍ റെഡ് പേസ്റ്റിന്റെ ബാഹ്യ പേപ്പര്‍ കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യുന്നു. റിലയന്‍സ് ഔട്ട്‌ലെറ്റുമായി ചേര്‍ന്നാണ് നവീന പരിസ്ഥിതി സൗഹൃദ പാക്കേജിങ് ആധുനിക വ്യാപാര ഔട്ട്‌ലെറ്റുകളില്‍ അവതരിപ്പിക്കുന്നത്.

കാര്‍ട്ടണുകള്‍ ഒഴിവാക്കുന്നതു വഴി ലാഭിക്കുന്ന പേപ്പറുകള്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (ക്രൈ) പിന്തുണയ്ക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കുള്ള നോട്ട് ബുക്കുകള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കും. ഇതിന്റെ ഭാഗമായി ഡാബര്‍ റെഡ് പേസ്റ്റ് നൂതനമായൊരു പ്രചാരണവും അവതരിപ്പിക്കുന്നുണ്ട്. ‘കാര്‍ട്ടണ്‍ ഉപേക്ഷിക്കൂ, എനിക്കൊരു ഭാവി തരൂ’ എന്ന പ്രചാരണം ക്രൈയുമായി ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന നോട്ട്ബുക്കുകള്‍ ക്രൈയുടെ 1,20,000ത്തിലധികം കുട്ടികള്‍ക്ക് ഉപകരിക്കും. ഈ സംരംഭത്തിലൂടെ 150 ടണ്‍ പേപ്പറെങ്കിലും പുനരുപയോഗിക്കാനാകുമെന്നും അതുവഴി വേസ്റ്റ് കുറയ്ക്കാനും സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, ഓറല്‍ കെയര്‍, മാര്‍ക്കറ്റിങ് മേധാവി ഹര്‍ക്കവല്‍ സിങ് പറഞ്ഞു.
കൂടാതെ ഗ്രാമീണ വിപണികള്‍ക്കായി പ്രത്യേകം സൃഷ്ടിച്ച കുറഞ്ഞ വിലയിലുള്ള കാര്‍ട്ടണ്‍ ഫ്രീ പാക്കും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ടൂത്ത് പേസ്റ്റ് വിപണിയില്‍ ആദ്യമായി ഡാബര്‍ റെഡ് പേസ്റ്റ് പരിസ്ഥിതി സൗഹൃദ കാര്‍ട്ടണ്‍ ഫ്രീ പാക്കുകള്‍ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതൊരു പൈലറ്റ് സംരംഭമാണെന്നും ഈ നീക്കത്തിലൂടെ വര്‍ഷത്തില്‍ 150 ടണ്‍ പേപ്പറെങ്കിലും ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, പേഴ്‌സണല്‍ കെയര്‍, മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് രാജീവ് ജോണ്‍ പറഞ്ഞു.
പാക്കേജിങ്ങില്‍ പേപ്പര്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനായി ഡാബറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം ഹരിത ശ്രമങ്ങളെ എല്ലാവരും സ്വാഗതം ചെയ്യുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍ ആപ്പ് ഷോപ്പര്‍മാര്‍ക്ക് അറിയാമെന്നും വ്യവസായത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നതിനുള്ള ചെറിയൊരു ചുവടുവയ്പ്പാണിതെന്നും റിലയന്‍സ് റീട്ടെയില്‍, ഗ്രോസി, സിഇഒ ദാമോദര്‍ മാള്‍ പറഞ്ഞു.
നല്ല വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് ക്രൈ എന്നും വിശ്വസിക്കുന്നുവെന്നും കുട്ടിയുടെ ഭാവി നിര്‍മിതിക്കായുള്ള അത്യാവശ്യകാര്യമാണതെന്നും തങ്ങളുടെ പ്രൊജക്റ്റിനു കീഴിലുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ ക്രൈ പ്രതിജ്ഞാബദ്ധമാണെന്നും ഡാബറിന്റെ ഈ സംരംഭം വലിയൊരു കാഴ്ചപ്പാടാണെന്നും വിദ്യാഭ്യാസവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതാണ് പ്രചാരണമെന്നും ക്രൈ മേഖലാ ഡയറക്ടര്‍ സോഹ മൊയിത്ര പറഞ്ഞു.
നമ്മുടെ ഗ്രഹത്തിന്റെ നന്മയ്ക്കായി ഇത്തരം നിരവധി പരിസ്ഥിതി സംരക്ഷണ സംരംഭങ്ങള്‍ ഡാബര്‍ അവതരിപ്പിച്ചിട്ടുണ്ട്. ബയോഡൈവേഴ്‌സിറ്റി പ്രോല്‍സാഹനം, പ്ലാസ്റ്റിക് വേസ്റ്റ് ശേഖരണം, സംസ്‌കരണം, റീസൈക്കിളിങ്, ഉല്‍പ്പന്ന പാക്കേജിങ്ങില്‍ പേപ്പര്‍ ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ട്ടണ്‍ ഫ്രീ ടൂത്ത് പേസ്റ്റിലേക്ക് മാറുന്നതു വഴി മാത്രം നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് മറ്റെവിടെയോ വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാകും. പ്രചാരണത്തിന്റെ ഭാഗമായി ഡബര്‍ 1.2 ലക്ഷത്തിലധികം നോട്ട്ബുക്കുകള്‍ സംഭാവന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here