കൊല്ലം : കുണ്ടറയിലെ ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു.പേരയത്തെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്.

വൈകീട്ടോടെയായിരുന്നു സംഭവം. ഗോഡൗണിലെ ജീവനക്കാരനായ നൗഫൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

അനധികൃതമായിപ്രവർത്തിച്ചുവരികയായിരുന്ന ഗോഡൗണിലാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. 100 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.ശബ്ദംകേട്ടപരിസരവാസികളാണ് വിവരംഫയർഫോഴ്‌സിനെയുംപോലീസിനെയും അറിയിച്ചത്. കുണ്ടറയിൽ നിന്നുള്ള അഗ്നിശമന സേനാ എത്തിയാണ് തീ അണച്ചത്. സംഭവ സ്ഥലത്തു നിന്നും ഗ്യാസ് നിറയ്ക്കുന്ന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here