തൃശൂര്‍: മകന്‍ തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ അച്ഛന്‍ അതേമരത്തില്‍ തൂങ്ങിമരിച്ചു.

തൃശൂര്‍ ഇയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരന്‍ (53), മകന്‍ ശരത് (27) എന്നിവരാണ് മരിച്ചത്.

ടിപ്പര്‍ ഡ്രൈവര്‍ ആയിരുന്നു ശരത്. ഇന്നലെ രാത്രി വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അനുജന്‍ സജിത്ത് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള വയലിനോട് ചേര്‍ന്നുള്ള മരത്തില്‍ ശരത് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടനെ സമീപത്തുള്ള വീട്ടില്‍ ഓടിയെത്തി അച്ഛനെ വിവരമറിയിക്കുകയും രണ്ടുപേരും ചേര്‍ന്ന് ശരത്തിനെ താഴെയിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തില്‍ കയറിയ ദാമോദരന്‍ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തില്‍ കെട്ടി കഴുത്തില്‍ കുരുക്കി താഴേക്ക് ചാടുകയായിരുന്നു.

ഉടനടി ദാമോധരനും മരിച്ചു. ഒന്നും ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തില്‍ ആയിരുന്നു ദാമോദരന്‍്റെ രണ്ടാമത്തെ മകന്‍ സജിത്ത്. വിവരമറിഞ്ഞ് ആളുകള്‍ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ്. നടപടികള്‍ ആരംഭിച്ചത്. മൂതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. നാട്ടില്‍ കൂലിപ്പണിക്കാരനാണ് ദാമോദരന്‍. കൊവിഡില്‍ തൊഴില്‍ നഷ്ടപെട്ടതോടെ കടുത്ത സാമ്ബത്തിക പ്രയാസത്തിലായിരുന്നു ശരത്.അമ്മ സജിനി

LEAVE A REPLY

Please enter your comment!
Please enter your name here