ആലുവ: ആലുവ നഗരസഭയുടേയും ആലുവ ജില്ലാ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ നഗരത്തിലെ കിടപ്പ് രോഗികൾക്ക് വേണ്ടി കോവിഡ് വാക്സിനേഷൻ ആരംഭിച്ചു..

ആരോഗ്യ പ്രവർത്തകരുടെ ടീം വീടുകളിൽ നേരിട്ട് ചെന്നാണ് വാക്സിനേഷൻ നൽകുക.
ആലുവ നഗരസഭയിലെ ഒന്നാം വാർഡിൽ സെമിനാരി റോഡിൽ 96 വയസ്സുള്ള കിടപ്പ് രോഗി തച്ചേത്ത് പറമ്പിൽ ത്രേസ്യാമ്മ ചാണ്ടിക്ക് കോവിഡ് വാക്സിനേഷൻ വീട്ടിലെത്തി നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഒന്നാം ഡോസ് വാക്സിനേഷൻ നാളിതു വരെ ലഭിക്കാത്ത ഭിന്നശേഷിക്കാരുടേയും
കിടപ്പ് രോഗികളുടേയും ലിസ്റ്റ് ജൂൺ മാസം അവസാനവാരം ആശ പ്രവർത്തകർ മുഖേന വാർഡ് തലത്തിൽ ശേഖരിച്ചിരുന്നു.
പാലിയേറ്റീവ് രോഗികൾക്ക് ഒന്നാം ഡോസ് കോവി ഷീൽഡ് നൽകുന്നതിനായി പ്രിയദർശിനി ടൗൺ ഹാളിൽ 3 ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ക്യാമ്പുകളിൽ എത്തുവാൻ കഴിയാതെ കിടപ്പിലായ രോഗികൾക്കാണ് ഇപ്പോൾ വീടുകളിൽ എത്തി വാക്സിനേഷൻ നൽകുന്നത്. വീടുകളിൽ ചെന്ന് കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന ചടങ്ങിൽനഗരസഭ ചെയർമാൻ എം.ഒ.ജോൺ , വൈസ് ചെയർ പേഴ്സൺ ജെബി മേത്തർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ
എം.പി. സൈമൺ,പ്രതിപക്ഷ നേതാവ്
ഗെയിൽസ് ദേവസ്സി പയ്യപ്പിള്ളി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനിചാക്കോ, ലിഡിയ സെബാസ്റ്റ്യൻ,രശ്മി. വി.ആർ., ജിസ്മി മാത്തച്ചൻ ,സിനിമോൾ.പി.എ ,ബിനി മനോജ് എന്നിവർ പങ്കെടുത്തു.

നഗരസഭയുടേയും ആലുവ ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് കോവിഡ് വാക്സിനേഷൻ
ആരംഭിച്ചപ്പോൾ

 

 

LEAVE A REPLY

Please enter your comment!
Please enter your name here