ക​രു​വ​ന്നൂ​ര്‍: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. കെ.​കെ. ദി​വാ​ക​ര​ന്‍ പ്ര​സി​ഡ​ന്‍റാ​യു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് ജി​ല്ലാ റ​ജി​സ്ട്രാ​ര്‍ പി​രി​ച്ചു​വി​ട്ട​ത്. മു​കു​ന്ദ​പു​രം അ​സി​സ്റ്റ​ന്‍റ് റ​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) എം.​സി. അ​ജി​ത്തി​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

വാ​യ്പാ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​ക്ടോ​ബ​റി​ല്‍ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ റ​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here