ബംഗളൂരു: കർണാടകയുടെ 23-ാംമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലക്കൊടുത്തു. ബി.എസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

യെദ്യൂരപ്പയുടെ പിൻഗാമിയായിട്ടാണ് ബസവരാജ് കർണാടകയുടെ മുഖ്യമന്ത്രിയായെത്തുന്നത്. ഇന്നലെ രാത്രി ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗമാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാസ്ഥാനമേറ്റ ശേഷം ബവസരാജ് പറഞ്ഞു.

ബംഗളൂരുവിലെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവരുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സുപ്രധാന വിഷയങ്ങളിൽ യെദ്യൂരപ്പയുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊറോണ, പ്രളയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.
പാവങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യം. അതായിരിക്കും മന്ത്രിസഭയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എസ്.ആർ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ

LEAVE A REPLY

Please enter your comment!
Please enter your name here