ആലുവ: കോവിഡ് മാനദണ്ഡങ്ങൾ പുറത്ത് ബോർഡിൽ. അകത്ത് ലംഘനം. സി കാറ്റഗറിയിൽ പെട്ട ആലുവ സെൻട്രൽ ബാങ്കിലാണ് വ്യാഴാഴ്ച്ചകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പാ വിതരണവും, എഫ്.ജി.എമ്മിനു സ്വീകരണവും നടന്നത്. ഒരേ സമയം ബാങ്കിനുള്ളിൽ അഞ്ച് ഇടപാരുകാരിലധികം പാടില്ലെന്നിരിക്കെയാണ് പതിനഞ്ചിലധികം പേർ മീറ്റിങ്ങിൽ പങ്കെടുത്തത്.കൂടാതെ ജീവനക്കാരും. ഇടപാടുകാരെമണിക്കൂറുകളോളംപുറത്തിരുത്തിയായിരുന്നു പരിപാടി.

എഫ്.ജി.എമ്മിൻ്റെസന്ദർശനത്തോടനുബന്ധിച്ചായിരുന്നു കുടുംബശ്രീ കൾക്കുള്ള എസ്.എച്ച്.ജി ക്രഡിറ്റ്    വായ്പാവിതരണമേളയുംസംഘടിപ്പിച്ചത്.അതും അധികം വിസ്തീർണ്ണമില്ലാത്ത ബാങ്ക് ഇടപാട് നടക്കുന്ന ഹാൾ എ സി ഉപയോഗിക്കുകയും വാതിലുകൾ അടച്ചിട്ടുമാണ് യോഗം നടന്നത്.

സാധാരണക്കാരെ കെറോണയുടെ പേരിൽ പുറത്തിരുത്തി മണിക്കൂറുകൾ വട്ടംചുറ്റിക്കുന്നവരാണ് ഇത്തരത്തിൽ ചടങ്ങ് നടത്തിയത്. ഇതേ സമയത്ത്സമീപത്ത് സെക്ടർ മജിസ്ട്രേറ്ററുടെ നേതൃത്വത്തിൽ കടകൾ അടപ്പിക്കുന്ന തിരക്കിലായിരുന്നിട്ടും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here