കൊച്ചി : കൊറോണ വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ ഭൂരിഭാഗം ബിവറേജസ് ഷോപ്പുകളും ബാറുകളും പൂട്ടി. ജില്ലയിലെ ബിവറേജസ് കോർപ്പറേഷന് കീഴിൽ 40 ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 32 എണ്ണവും അടച്ചു എന്നാണ് വിവരം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ എ, ബി കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള മദ്യവിൽപ്പന ശാലകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

കൊച്ചി കോർപ്പറേഷനിലെ മുഴുവൻ ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും പൂട്ടിയിരിക്കുകയാണ്. ബിവറേജസ് കോർപ്പറേഷന് 14 ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡിന് 4 ഔട്ട്‌ലെറ്റുകളുമാണ് കൊച്ചി കോർപ്പറേഷനിൽ ഉള്ളത്. നിലവിൽ പുത്തൻകുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമേ എ, ബി കാറ്റഗറിയിലുള്ള ബാറുകൾക്കും പ്രവർത്തിക്കാം.പല സ്ഥലങ്ങളിലും ടിപിആർ വർദ്ധിച്ചതോടെ എ, ബി കാറ്റഗറി സ്ഥലങ്ങൾ സി കാറ്റഗറിയിലേയ്‌ക്ക് മാറിയതോടെയാണ് മദ്യവിൽപ്പന ശാലകൾ കൂട്ടത്തോടെ പൂട്ടേണ്ടിവന്നത്.

എന്നാൽ തുറന്ന മദ്യവിൽപ്പന ശാലകളിലേയ്‌ക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നത്  പ്രശ്‌നങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗൺ ആയതിനാലും, സമീപ സ്ഥലങ്ങളിൽ മദ്യശാലകൾ പൂട്ടിയതും, ഔട്ട് ലൈറ്റുകളിൽ നിന്ന് അവധി ദിനങ്ങളിൽ വിൽപ്പന നടത്തുന്നവരുടെയടക്കം തിരക്ക് ഇവിടങ്ങളിൽ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here