അബുദാബി: ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനതാരമായ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.

വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ ജർമനിയെ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് തോല്പിച്ചത്. 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം ഇന്ത്യ ഹോക്കിയിൽ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനമാണ് ഇന്ത്യൻ പുരുഷ ടീം കാഴ്ചവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here