അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം ശക്തമാവുകയാണ്. അഫ്ഗാൻ പ്രവിശ്യകളോരോന്നായി കീഴടക്കി വരുന്ന താലിബാൻ അടുത്തു തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. താലിബാന്റെ പൈശാചികമായ ആക്രമണത്തിൽ പ്രതികരിക്കാനോ അഫ്‌ഗാന് പിന്തുണ നൽകാനോ സാംസ്കാരിക കേരളത്തിന് കഴിഞ്ഞിട്ടില്ല. ചില സിനിമാ പ്രവർത്തകർ ഒഴിച്ചാൽ സാംസ്കാരിക നായകരോ ഭരണ-പ്രതിപക്ഷ പാർട്ടിയുടെ തലമൂത്തവരോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാസങ്ങൾക്ക് മുൻപ് ഇസ്രായേൽ-പലസ്തീൻ വിഷയമുണ്ടായപ്പോൾ സേവ് ഗാസയുമായി കളം നിറഞ്ഞ ചുവപ്പൻ പാർട്ടികളെയും അണികളെയും സിനിമാ താരങ്ങളെയും അഫ്‌ഗാനിൽ കാണാനില്ല.

ഗാസയിലെ മുസ്ലീംങ്ങൾക്ക് വേണ്ടി കൊടിപിടിച്ച, ക്യാംപെയിൻ നടത്തിയ ഡിവൈഎഫ്ഐ അടക്കമുള്ള പാർട്ടിക്കാർ അഫ്‌ഗാനിസ്ഥാനു വേണ്ടിയും അവിടെ മരിച്ച് വീഴുന്ന മുസ്ലീംങ്ങൾക്ക് വേണ്ടിയും പ്രതികരിക്കാത്തതും ക്യാംപെയിൻ നടത്താത്തതും എന്താണെന്ന് ചോദിക്കുന്ന ഇസ്രായേൽ യുവതിയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അഫ്‌ഗാനിൽ ഇപ്പോൾ വിളയാടുന്നത് ജിഹാദികളാണെന്നും അതുകൊണ്ടാണ് കേരളത്തിലുള്ളവർ പ്രതികരിക്കാത്തതെന്നും ഷെറിൻ തോമസ് കോട്ടക്കൽ എന്ന യുവതി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

യുവതിയുടെ വാക്കുകൾ ഇങ്ങനെ:

‘അഫ്‌ഗാനിൽ ജിഹാദികൾ വിളയാടുമ്പോൾ അവർക്കെതിരെ ക്യാംപെയിൻ നടത്താൻ കേരളത്തിലുള്ള ജിഹാദികൾ അനുവദിക്കില്ല. അതുകൊണ്ടാണ് അവർ മൗനം ആയിരിക്കുന്നത്. ജിഹാദികളെ പാലൂട്ടി വളർത്തി, കേരളത്തെ മറ്റൊരു അഫ്ഗാൻ ആക്കി മാറ്റാനാണ് പാർട്ടിക്കാർ മിണ്ടാതെ ഇരിക്കുന്നത്. അവരവരുടെ സമുദായത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരിയല്ല എന്ന് പറയാനുള്ള തന്റേടം കാണിക്കാതെ മൗനം ആചരിക്കുന്നവരും നാളെ കേരളത്തെ മറ്റൊരു അഗ്‌ഫാൻ ആക്കാനുള്ള സമ്മതം നൽകുകയാണ്. അതിനു അധികം താമസമൊന്നുമില്ല. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചവർ, പലസ്തീനും ഗാസയ്ക്കും വേണ്ടി ക്യാംപെയിൻ നടത്തിയവർ ആ ക്യാംപെയിൻ എന്തുകൊണ്ട് അഫ്‌ഗാനിസ്ഥാനു വേണ്ടി നടത്തുന്നില്ല?.

LEAVE A REPLY

Please enter your comment!
Please enter your name here