കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫാഷൻ- സൗന്ദര്യ ഡെസ്റ്റിനേഷനായ നൈക  ലുലുമാളിൽ പ്രവർത്തനമാരംഭിച്ചു. അതിമനോഹരമായ പുതിയ നൈക്ക ലക്സ് സ്റ്റോറിൽ ബ്യൂട്ടി, ഗ്രൂമിങ്ങിന്ആവശ്യമായഎല്ലാ വസ്തുക്കളുടേയും വിപുലമായശേഖരമാണ് ഒരുക്കിയിരിക്കുന്നത്,അതിനാൽ തന്നെ നൈക്ക വാഗ്ദാനം ചെയ്യുന്ന മികച്ച സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ആഡംബരപൂർണ്ണമായ ഒരു റീട്ടെയ്ൽ അനുഭവത്തിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നു.

ലുലുമാളിൽ 1100 ചതുരശ്ര അടിയിലായി ഒരുക്കിയിരിക്കുന്ന നൈക്ക ലക്സ് സ്റ്റോറിൽ മേക്കപ്പ്, സ്കിൻ കെയർ വസ്തുക്കളുടേയും എസ്റ്റീ ലോഡർ, സ്മാഷ്ബോക്സ്, ബോബി ബ്രൗൺ, ഹുഡബ്യൂട്ടി, കെ ബ്യൂട്ടി, നൈക്ക കോസ്മെറ്റിക്സ്, ക്ലിനിക്ക്, ഇന്നിസ്ഫ്രീ എന്നീ പ്രമുഖ ഇന്ത്യൻ,അന്താരാഷ്ട്ര ബ്രാൻഡുകളുടെ പെർഫ്യൂമുകളുടേയും മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉടൻ തന്നെ പ്രമുഖ ബ്യൂട്ടി ബ്രാൻഡായ ഷാർലറ്റ് ടിൽബറിയും നൈക്ക സ്റ്റോറിൽ ലഭ്യമാകും. കേരളത്തിലെ ഉത്സവാഘോഷങ്ങളുടെ സമയമായ ഇപ്പോൾ തന്നെ നൈക്ക ലക്സ് സ്റ്റോറിലെത്തി നിങ്ങൾക്ക് വേണ്ട സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്വന്തമാക്കൂ. നൈക്കയുടെ ബ്യൂട്ടി അസിസ്റ്റന്റുമാർ നിങ്ങളെ അതിരുകളില്ലാത്ത ഷോപ്പിങ്ങ് അനുഭവത്തിലേക്ക് നയിക്കുകയും നിങ്ങൾക്ക് ഏറ്റവും അത്യാവശ്യം വേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. മാത്രമല്ല മൂവായിരം രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് ഒരു സൗജന്യ സമ്മാനവും നിങ്ങൾക്ക് ലഭിക്കുന്നതാണ് ( ഓഫർ 31 ആഗസ്റ്റ് വരെ മാത്രം)
“നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ അഭിനിവേശം” എന്ന വാഗ്ദാനത്തിന് അനുസൃതമായി ഓരോ ഉപഭോക്താവിന്റേയും ഷോപ്പിങ്ങ് അനുഭവം കഴിയുന്നത്ര സമ്പർക്കരഹിതവും സുരക്ഷിതവുമാക്കുന്നതിനായി നൈക്ക നിരവധി സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ പതിവ് ഫ്യൂമിഗേഷൻ, ക്ലീനിങ്ങ് നടപടികളും ഒപ്പം സ്റ്റോറിലേക്ക് എത്തുന്ന എല്ലാ വ്യക്തികളുടേയും ശരീര താപനില പരിശോധന, കൈകളുടെ വൃത്തിയാക്കൽ എന്നിവ ഉൾപ്പെടുന്നു. ഒരു നിശ്ചിതസമയത്തിനുള്ളിൽ പരിമിതമായ ജീവനക്കാരേയും ഉപഭോക്താക്കളേയും അനുനുവദിച്ചുകൊണ്ട് സാമൂഹിക അകലവും ഉറപ്പാക്കുന്നു.
“കൊച്ചി എന്നും ഞങ്ങളുടെ ഒരു സ്പെഷ്യൽ മാർക്കറ്റായിരുന്നു. അതിനാൽ ഈ നഗരത്തിലെ സൗന്ദര്യ പ്രേമികൾക്കായി ഒരു ഓഫ്‌ലൈൻ അനുഭവം അവതരിപ്പിക്കാനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്- അതിനാലാണ് ഞങ്ങളുടെ ആദ്യ നൈക ലക്സ് സ്റ്റോർ കൊച്ചിയിൽ തന്നെ ആരംഭിച്ചത്. ഉപഭോക്താക്കളുടെ എല്ലാ സൗന്ദര്യ ആവശ്യങ്ങളും നിറവേറ്റുന്ന ഈ സ്റ്റോർ വിവിധ റേഞ്ചുകളിലുള്ള ലക്സ് ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയും സുരക്ഷയും പരമപ്രധാനമായി പരിഗണിക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ ശുചിത്വപ്രോട്ടോക്കോളുകളും ഞങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഞങ്ങളുടെ പുതിയ സ്റ്റോർ എല്ലാ ഷോപ്പിങ്ങ് പ്രേമികളേയും സ്വാഗതം ചെയ്യാൻ പൂർണ്ണമായും തയ്യാറാണ്.” നൈക്കയുടെ വക്താവ് പറഞ്ഞു.

+91-484-4060303 എന്ന നമ്പരിൽ വിളിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ലുലുമാളിലെ നൈക്ക ലക്സ് സ്റ്റോറിലെ ടീമിനെ സമീപിക്കാനും വീട്ടിലിരുന്നുകൊണ്ട് തന്നെ ബ്യൂട്ടി ഷോപ്പിങ്ങ് അനുഭവം ആസ്വദിക്കാനും സാധിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here