തിരുവനന്തപുരം:അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ കാലാവധി ആയവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെണമെന്ന് മന്ത്രി അറിയിച്ചു.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കോവിഡ് വാക്സിൻ ലഭിക്കും. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കോവിഷീൽഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാൻ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here