പ്രധാന മന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പ്ര​ത്യേ​ക മെ​ഗാ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​നൊ​രു​ങ്ങി ബി​ജെ​പി. സെ​പ്റ്റം​ബ​ര്‍ 17ന് ​ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡു​ക​ൾ മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ൽ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം.

പാ​ര്‍​ട്ടി​യു​ടെ ബൂ​ത്തു ത​ലം മു​ത​ല്‍​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ സ​ഹാ​യ​വും രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ഡ്ഡ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ര​ണ്ട് ല​ക്ഷം ഗ്രാ​മ​ങ്ങ​ളി​ലാ​യി നാ​ല് ല​ക്ഷം വോ​ള​ണ്ടി​യ​ര്‍​മാ​രെ പ​രി​ശീ​ലി​പ്പി​ക്കും. 43 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 6.88 ല​ക്ഷം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​താ​യും ഉ​ട​ന്‍ ത​ന്നെ അ​ത് എ​ട്ട് ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​മ്പ് ബി​ജെ​പി മോ​ദി​യു​ടെ ജ​ന്‍​മ​ദി​നം “സേ​വാ സ​പ്ത’ എ​ന്ന് ആ​ഘോ​ഷി​ച്ചി​രു​ന്നു. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വി​ത​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും കു​റി​ച്ച് ജി​ല്ലാ സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here