ഹൈക്കോടതി

കൊച്ചി:ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്താണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

നഷ്ടംസഹിച്ച്ഡയറിഫാംനടത്തിക്കൊണ്ടുപോകാനാകില്ല,പോഷകാഹാരംനല്‍കണമെന്നുമാത്രമേനിര്‍ദേശമുള്ളു,ബീഫ്തന്നെനല്‍കണമെന്ന് നിര്‍ദേശമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഈവാദങ്ങളെല്ലാംഅംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി കോടതി തള്ളിയത്.

ഭരണപരിഷ്‌കാരങ്ങളെചോദ്യംചെയ്തുകൊണ്ടുള്ളഹര്‍ജികളെകേന്ദ്രസര്‍ക്കാരുംഎതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപില്‍ നടപ്പാകുന്നത്. അതില്‍ കോടതിക്ക് ഇടപെടാന്‍കഴിയില്ലെന്നുംകേന്ദ്രം വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here