സെപ്തംബർ 30 നുള്ളിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. ശേഷം സർവേ നടപടികൾ ആരംഭിക്കാനും നിർദ്ദേശം നൽകി.
ജില്ലയിലെ നാല് വില്ലേജുകളിലായി 5.87 ഹെക്ടർ ഭൂമിയാണ് റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്നത്. എറണാകുളം വില്ലേജിൽ 0.25 ഹെക്ടർ, എളംകുളം വില്ലേജിൽ 1.82 ഹെക്ടർ, മരട് വില്ലേജിൽ 1.21 ഹെക്ടർ കുമ്പളം വില്ലേജിൽ 2.59 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുക്കുന്നത്.
യോഗത്തിൽ റയിൽവേ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) ബാബു സക്കറിയാസ്, സ്പെഷ്യൽ തഹസിൽദാർ (എൽ.എ) ജെസി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here